Tuesday, April 5, 2011

വിന്ഡോസിലെ ചില കീബോര്ഡ് ഷോട്ട് കട്ടുകള്.
                                             
1. F2 =  ഒരു ഫയലിന്റെയോ ഫോള്‍ഡറിന്റെയോ പേര് മാറ്റി കൊടുക്കുന്നതിന് ഉപയോഗിക്കാം. (Rename thd file and folder)
2. Alt + Tab = തുറന്നു വച്ച പേജുകള്‍/വിന്‍ഡോ – ആവശ്യമുളളവ തെരെഞ്ഞെടുക്കുന്നതിന്(Switch between open windows)  
3. Alt + Enter = പ്രോപ്പര്‍ട്ടീസ് വിന്‍ഡോ തുറക്കുന്നതിന് Opens properties window of selected item.
4. Alt + F4 = തുറന്നു വച്ച ഏറ്റവും മേലെയുള്ള വിന്‍ഡോ, പേജ് അടയ്ക്കുന്നതിന്. (Close the top (focused) window.)
5. Ctrl + Alt + Delete (or Del) = വിന്‍ഡോ ടാസ്‌ക് മാനേജര്‍ തുറക്കുന്നതിന്. (ചില പേജുകള്‍/വിന്‍ഡോ പ്രവര്‍ത്തനരഹിതമായാല്‍ ആ പേജ് മാത്രം ഒഴിവാക്കുന്നതിന്/അടയ്ക്കുന്നതിന് വിന്‍ഡോ ടാസ്‌ക് മാനേജര്‍ ഉപയോഗിക്കാം.) Bring up the Windows Task Manager, or reboot computer.
6. F5 = പേജുകള്‍ പുതുക്കുന്നതിന്/ഫ്രഷാക്കുന്നതിന്, (Refresh.)
7.  F6 = ഇന്റര്‍നെറ്റ് പേജിലെ അഡ്രസ് ബാര്‍ സെലക്ട് ചെയ്യുന്നതിന് (Switch focus to the address bar (if exists).
8. Shift + F10 = സെലക്ട് ചെയ്ത ഫയല്‍/ഫോള്‍ഡറിന്റെ പ്രോപ്പര്‍ട്ടീസ്/വിശദവിവരങ്ങള്‍ അറിയുന്നതിന്/കാണുന്നതിന് (മൗസിന്റെ വലുത് വശം ക്ലിക്ക് ചെയ്യുന്നതിന് തുല്യമായ ഒരു പ്രവൃത്തി) Same as mouse right-click on the select item.
9. Shift (hold while inserting an audio CD to drive) = സിഡി ഡ്രവില്‍ നിക്ഷേപിക്കുമ്പോള്‍ Shitf പ്രസ്സ് പിടിച്ചാല്‍ ഓട്ടോ പ്ലേ ഒഴിവാക്കാന്‍ സാധിക്കും. (Prevent autoplay.)
10.  Ctrl + Tab = തുറന്ന് വച്ച പേജുകളില്‍ ആവശ്യമായ തെരെഞ്ഞെടുക്കുന്നതിന് (Switch between existing tabs (within a window).
                             

റീസൈക്കിള് ബിന്നിന്റെ പേരു മാറ്റാം.


സിസ്റ്റം ഐക്കണുകുളുടെ പേരു മാറ്റാന് അവയില് റൈറ്റ് ക്ലിക്ക് ചെയ്ത് റീനെയിം ക്ലിക്ക് ചെയ്താല് മതി. എന്നാല് റീസൈക്കിള് ബിന്നിന്റെ പേര് മാറ്റാന് രജിസ്റ്ററി എഡിറ്റിംഗ് ആവശ്യമാണ്. അതിന് സ്റ്റാര്ട്ട് മെനുവില് നിന്ന് റണ് വിളിച്ച് regedit എന്ന് ടൈപ്പ് ചെയ്ത് OK ക്ലിക്ക് ചെയ്യുക. രജിസ്റ്ററി എഡിറ്ററില് HEY_CURRENT_USER\SOFTWARE\MICROSOFT\WINDOWS\CURRENT VERSION\EXPLORER\CLSID-ല് വരിക അതിന് താഴെ (645FF0405081-101B-9F08-00AA00ZF954E) തെരഞ്ഞെടുക്കുക. വലത് വശത്ത് Deafault  കീയില് ഡബിള് ക്ലിക്ക് ചെയ്ത് ഇഷ്ടമുള്ള പേര് നല്കി OK ക്ലിക്ക് ചെയ്യുക. ഇനി ഡെസ്ക്ടോപ്പില് വന്ന് റൈറ്റ് ക്ലിക്ക് ചെയ്ത് റീഫ്രഷ് ചെയ്യുക. പഴയതു പോലെ ആകാന് Deafault കീയില് നിന്ന് ടെക്സ്സറ്റ് ഡിലീറ്റ് ചെയ്യുക. 
മൌസ് ഇല്ലെങ്കിലും പോയിന്റര് ചലിപ്പിക്കാം

       കീബോര്ഡ് മാത്രം ഉപയോഗിച്ച് ഒരു പോയിന്റിംഗ് ഡിവൈസിന്റെ ധര്മ്മം നിറവേറ്റാം. മൌസ്കീസ് എനേബിള് ചെയ്താല് ന്യൂമെറിക് പാഡിലെ കീകള് ഉപോയഗിച്ച് മൌസ് പോയിന്റര് നിയന്ത്രിക്കുകയും ക്ലിക്ക് ചെയ്യുകയും ചെയ്യാം. മൌസ് കീ എനേബിള് ചെയ്യാന് Start > Settings > Control Panel ല് വരിക. Accessibility Options തുറന്ന് Mouse ടാബ് ക്ലിക്ക് ചെയ്ത് Use Mousekeys ചെക്ക് ചെയ്യുക. Left ALT, Left SHIFT, NUM LOCK കീകള് ഒരേ സമയം അമര്ത്തിയും ഇത് ചെയ്യാം. ഇടത് വശത്തെ ALT, SHIFT തന്നെ ഉപയോഗിക്കണം. ന്യൂമെറിക് കീപാഡിലെ ആരോ കീകള് ഉപയോഗിച്ച് മൌസ് പോയിന്റര് മുകളിലേക്കും, താഴേക്കും, വശങ്ങളിലേക്കും ചലിപ്പിക്കാം. കോണുകളിലേക്ക് നീക്കാന് Home, End, Page Up, Page Down കീകള് ഉപയോഗിക്കാം. ക്ലിക്ക് ചെയ്യാന് '5' ഉം ഡബിള് ക്ലിക്ക് ചെയ്യാന് '+' ഉം ഉപയോഗിക്കാം. റൈറ്റ് ക്ലിക്ക് ചെയ്യാന് '-' അമര്ത്തിയതിന് ശേഷം '5' അമര്ത്തുക. ഇനി '5' അമര്ത്തിയാല് റൈറ്റ് ക്ലിക്കാണ് നടക്കുക. പഴയതു പോലെ ക്ലിക്ക് ചെയ്യാന് '/' അമര്ത്തുക. 
        മൌസ് കീ ഉപയോഗിച്ച് ഡ്രാഗ് ചെയ്യാന് ന്യൂമെറിക് പാഡിലെ  Ins, Del കീകള് ഉപയോഗിക്കാം. Ins കീ അമര്ത്തുമ്പോള് റിലീസ് ചെയ്യുകയും ചെയ്യും. വളരെ സാവധാനമായിരിക്കും മൌസ് കീ ഉപയോഗിച്ചാല് പോയിന്റര് നീങ്ങുക. മുന്പ് കണ്ട Accessibility Options ലെ Mouse ടാബിലെ Settings ബട്ടണില് ക്ലിക്ക് ചെയ്ത് പോയിന്റര് വേഗത ക്രമീകരിക്കാം.  Hold Down Control Speed up and Shift to Slow Down. ചെക്ക് ചെയ്താല് മൌസ് കീകളുടെ കൂടെ Ctrl കീ അമര്ത്തിയാല് പോയിന്റര് വേഗത്തിലും Shift അമര്ത്തിയാല് സാവധാനവും ചലിക്കും. ഇവിടെ നിന്ന് തന്നെ മൌസ്കീകള്ക്ക് കീബോര്ഡ് ഷോട്ട് കട്ട് നല്കുകയും, NUM LOCK ന്റെ ഏത് അവസ്ഥയില് (on/off) മൌസ് കീ പ്രവര്ത്തിക്കണമെന്നും തീരുമാനിക്കാം. മൌസ് കീ പ്രവര്ത്തിക്കുമ്പോള് അതിന്റെ ഐക്കണ് സിസ്റ്റം ട്രേയില് കാണാം. 

Monday, April 4, 2011

Congrat's Indian Team..!!

DERAM OF 121 CRORE PEOPLE BECOME TRUE..!! WORLD CUP INDIA WINS BY 6wickets!! Sachins Dream Bcame True! Enjoy!!