Tuesday, April 5, 2011


റീസൈക്കിള് ബിന്നിന്റെ പേരു മാറ്റാം.


സിസ്റ്റം ഐക്കണുകുളുടെ പേരു മാറ്റാന് അവയില് റൈറ്റ് ക്ലിക്ക് ചെയ്ത് റീനെയിം ക്ലിക്ക് ചെയ്താല് മതി. എന്നാല് റീസൈക്കിള് ബിന്നിന്റെ പേര് മാറ്റാന് രജിസ്റ്ററി എഡിറ്റിംഗ് ആവശ്യമാണ്. അതിന് സ്റ്റാര്ട്ട് മെനുവില് നിന്ന് റണ് വിളിച്ച് regedit എന്ന് ടൈപ്പ് ചെയ്ത് OK ക്ലിക്ക് ചെയ്യുക. രജിസ്റ്ററി എഡിറ്ററില് HEY_CURRENT_USER\SOFTWARE\MICROSOFT\WINDOWS\CURRENT VERSION\EXPLORER\CLSID-ല് വരിക അതിന് താഴെ (645FF0405081-101B-9F08-00AA00ZF954E) തെരഞ്ഞെടുക്കുക. വലത് വശത്ത് Deafault  കീയില് ഡബിള് ക്ലിക്ക് ചെയ്ത് ഇഷ്ടമുള്ള പേര് നല്കി OK ക്ലിക്ക് ചെയ്യുക. ഇനി ഡെസ്ക്ടോപ്പില് വന്ന് റൈറ്റ് ക്ലിക്ക് ചെയ്ത് റീഫ്രഷ് ചെയ്യുക. പഴയതു പോലെ ആകാന് Deafault കീയില് നിന്ന് ടെക്സ്സറ്റ് ഡിലീറ്റ് ചെയ്യുക. 

No comments:

Post a Comment