Tuesday, April 5, 2011

മൌസ് ഇല്ലെങ്കിലും പോയിന്റര് ചലിപ്പിക്കാം

       കീബോര്ഡ് മാത്രം ഉപയോഗിച്ച് ഒരു പോയിന്റിംഗ് ഡിവൈസിന്റെ ധര്മ്മം നിറവേറ്റാം. മൌസ്കീസ് എനേബിള് ചെയ്താല് ന്യൂമെറിക് പാഡിലെ കീകള് ഉപോയഗിച്ച് മൌസ് പോയിന്റര് നിയന്ത്രിക്കുകയും ക്ലിക്ക് ചെയ്യുകയും ചെയ്യാം. മൌസ് കീ എനേബിള് ചെയ്യാന് Start > Settings > Control Panel ല് വരിക. Accessibility Options തുറന്ന് Mouse ടാബ് ക്ലിക്ക് ചെയ്ത് Use Mousekeys ചെക്ക് ചെയ്യുക. Left ALT, Left SHIFT, NUM LOCK കീകള് ഒരേ സമയം അമര്ത്തിയും ഇത് ചെയ്യാം. ഇടത് വശത്തെ ALT, SHIFT തന്നെ ഉപയോഗിക്കണം. ന്യൂമെറിക് കീപാഡിലെ ആരോ കീകള് ഉപയോഗിച്ച് മൌസ് പോയിന്റര് മുകളിലേക്കും, താഴേക്കും, വശങ്ങളിലേക്കും ചലിപ്പിക്കാം. കോണുകളിലേക്ക് നീക്കാന് Home, End, Page Up, Page Down കീകള് ഉപയോഗിക്കാം. ക്ലിക്ക് ചെയ്യാന് '5' ഉം ഡബിള് ക്ലിക്ക് ചെയ്യാന് '+' ഉം ഉപയോഗിക്കാം. റൈറ്റ് ക്ലിക്ക് ചെയ്യാന് '-' അമര്ത്തിയതിന് ശേഷം '5' അമര്ത്തുക. ഇനി '5' അമര്ത്തിയാല് റൈറ്റ് ക്ലിക്കാണ് നടക്കുക. പഴയതു പോലെ ക്ലിക്ക് ചെയ്യാന് '/' അമര്ത്തുക. 
        മൌസ് കീ ഉപയോഗിച്ച് ഡ്രാഗ് ചെയ്യാന് ന്യൂമെറിക് പാഡിലെ  Ins, Del കീകള് ഉപയോഗിക്കാം. Ins കീ അമര്ത്തുമ്പോള് റിലീസ് ചെയ്യുകയും ചെയ്യും. വളരെ സാവധാനമായിരിക്കും മൌസ് കീ ഉപയോഗിച്ചാല് പോയിന്റര് നീങ്ങുക. മുന്പ് കണ്ട Accessibility Options ലെ Mouse ടാബിലെ Settings ബട്ടണില് ക്ലിക്ക് ചെയ്ത് പോയിന്റര് വേഗത ക്രമീകരിക്കാം.  Hold Down Control Speed up and Shift to Slow Down. ചെക്ക് ചെയ്താല് മൌസ് കീകളുടെ കൂടെ Ctrl കീ അമര്ത്തിയാല് പോയിന്റര് വേഗത്തിലും Shift അമര്ത്തിയാല് സാവധാനവും ചലിക്കും. ഇവിടെ നിന്ന് തന്നെ മൌസ്കീകള്ക്ക് കീബോര്ഡ് ഷോട്ട് കട്ട് നല്കുകയും, NUM LOCK ന്റെ ഏത് അവസ്ഥയില് (on/off) മൌസ് കീ പ്രവര്ത്തിക്കണമെന്നും തീരുമാനിക്കാം. മൌസ് കീ പ്രവര്ത്തിക്കുമ്പോള് അതിന്റെ ഐക്കണ് സിസ്റ്റം ട്രേയില് കാണാം. 

No comments:

Post a Comment